Thiruvambady

തിരുവമ്പാടിയിൽ ഇന്ന് 48 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവമ്പാടി: തിരുവമ്പാടി സേക്രഡ് ഹാർട്ട് യു പി സ്കൂളിൽ വച്ച് ഓഗസ്റ്റ് 21ന് നടത്തിയ 70 പേരുടെ ആർ ടി പി സി ആർ പരിശോധനയിൽ 25 പേർക്കും, ഇന്ന് നടത്തിയ 67 പേരുടെ ആന്റിജൻ പരിശോധനയിൽ 18 പേർക്കും ഉൾപ്പെടെ തിരുവമ്പാടി പഞ്ചായത്ത് പരിധിയിൽ ഇന്ന് 48 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

നിലവിൽ 253 പേർ ചികിത്സയിൽ കഴിയുന്നു. ഇന്ന് 551 പേർക്ക് കോവിഡ് വാക്സിനേഷൻ നൽകി. വാർഡ് 1, 5, 10, 11 എന്നിവയിൽ ഓരോ വ്യക്തികൾക്കും വാർഡ് 12, 15, 17 എന്നിവയിൽ 2 പേർക്ക് വീതവും വാർഡ് 16ൽ 3 പേർക്കും വാർഡ് 7ൽ 5 പേർക്കും വാർഡ് 6, 13 എന്നിവയിൽ 6 പേർക്ക് വീതവും, വാർഡ് 9, 14 എന്നിവയിൽ 9 പേർക്ക് വീതവുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

Related Articles

Leave a Reply

Back to top button