Kodiyathur

കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ഗോവർദ്ധിനി പദ്ധതി,കാലിത്തീറ്റ വിതരണം ചെയ്തു


കൊടിയത്തൂർ : 2021- 2022 സാമ്പത്തിക വർഷത്തിൽ മൃഗസംരക്ഷണ വകുപ്പ് കൊടിയത്തൂർ പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതി. ഈ പദ്ധതിയിൽ 25 ഗുണഭോക്താക്കളെയാണ് തിരഞ്ഞെടുത്തത്.

4 മുതൽ 6 മാസം വരെ പ്രായമുള്ള പശു കിടാങ്ങളെ ആണ് തെരഞ്ഞെടുത്തിരിക്കുന്നത്. 18 മാസം വരെയാണ് പദ്ധതി കാലയളവ് കിടാരികൾ ‘ പ്രതിമാസം 50 കിലോ കാലി തീറ്റ പകുതി വിലയ്ക്ക് നൽകുന്നു. അതോടൊപ്പം ഒപ്പം പദ്ധതി കാലയളവിൽ കിടാരികൾക്ക് ഇൻഷുറൻസ് പരിരക്ഷയും ഉണ്ടായിരിക്കുന്നതാണ്.

പരിപാടി ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കരീം പഴക്കെലിന്റെ അധ്യക്ഷയിൽ പ്രസിഡന്റ്‌ ഷംലൂലത്ത് ഉദ്ഘടനം നിർവഹിച്ചു ചെയർമാൻമാരായ ദിവ്യ ഷിബു, ആയിശ ചേലപ്പുറം മെമ്പർ അബൂബക്കർ മാസ്റ്റർ, തോട്ടുമുക്കം വെറ്റിനറി സർജൻ രവി ഡോക്ടർ,ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ജാബിർ അലി എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button