Kodanchery

കോടഞ്ചേരി പഞ്ചായത്ത് സമ്പൂർണ്ണ ഒന്നാം ഡോസ് വാക്സിനേറ്റഡ് പഞ്ചായത്തായി പ്രഖ്യാപിച്ചു:

കോടഞ്ചേരി: ഗ്രാമ പഞ്ചായത്തിൽ 18 വയസ്സിന് മുകളിൽ കോവിഡ് വാക്സിൻ എടുക്കാൻ തയ്യാറായ മുഴുവനാളുകൾക്കും ഒന്നാം ഡോസ് കോവിഡ് വാക്സിൻ നൽകി പൂർത്തീകരിച്ചതായി കോർ കമ്മിറ്റി യോഗം പ്രഖ്യാപിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡൻറ് ലിസി ചാക്കോ, സ്റ്റാഡിങ്ങ് കമ്മിറ്റി ചെർമാൻമാരായ ജോസ് പെരുമ്പള്ളി, സിബി ചിരണ്ടായത്ത്, റിയാനസ് സുബൈർ, സെക്രട്ടറി കെ ഗിരീഷ് കുമാർ, മെഡിക്കൽ ഓഫീസർ അബ്ദുൽ റഹ്മാൻ എന്നിവർ സംബന്ധിച്ചു.

കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ സമ്പൂർണ്ണ വാക്സിനേഷൻ യജ്ഞം പൂർത്തീകരിക്കുവാൻ കഠിനാധ്വാനം ചെയ്ത മുഴുവൻ ആരോഗ്യ പ്രവർത്തകരുടെയും നിസ്വാർത്ഥ സേവനത്തിന് ഗ്രാമപഞ്ചായത്ത് ഭരണ സമിതിക്ക് വേണ്ടി കോർ കമ്മറ്റി നന്ദി അറിയിച്ചു.

മെഡിക്കൽ ഓഫീസർ, ഹെൽത്ത് ഇൻസ്പെക്ടർ, ലേഡി ഹെൽത്ത് ഇൻസ്പെക്ടർ, എൽ എച് ഐ , ജെ എച് ഐ ,ജെ പി എച് എൻമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവർ ഇടവേളകളില്ലാതെ ചെയ്ത കഠിനാധ്വാനത്തിന്റെ ഫലമായാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചതെന്നും കോടഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെ ആരോഗ്യ സുസ്ഥിരതയ്ക്ക് അവർ നൽകിയ സേവനത്തെ കാലം എന്നും സ്മരിക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു.

Related Articles

Leave a Reply

Back to top button