Pullurampara
പുല്ലൂരാംപാറയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു

പുല്ലൂരാംപാറ: ആനക്കാംപൊയിൽ – പുല്ലൂരാംപാറ റോഡിലെ, ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് മുമ്പിൽ കാറും ബൈക്കും കൂട്ടിയിടിച്ചു. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് അപകടം നടന്നത്, ആർക്കും കാര്യമായ പരിക്കില്ല.
കാർ യാത്രക്കാരൻ പെട്രോൾ അടിക്കാൻ പമ്പിലേക്ക് വാഹനം കയറ്റുമ്പോൾ ആണ് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചത്.







