Mukkam

മുക്കം; കാപ്പുമലയുടെ താഴ്‌വാരത്ത് അജ്ഞാത ജീവിയുടെ കാൽപ്പാട്; നാട്ടുകാർ ഭീതിയിൽ

മുക്കം: കാപ്പുമലയുടെ താഴ്‌വാരത്ത് അജ്ഞാതജീവിയുടെ കാൽപ്പാട് കണ്ടെത്തിയത് നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു. പുലിയുടേതിന് സമാനമായ കാൽപ്പാടുകളാണന്നാണ് നിഗമനം.

വട്ടോളിപ്പറമ്പിനടുത്ത് സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിലാണ് കാൽപ്പാടുകൾ കണ്ടെത്തിയത്. പരിസര പ്രദേശങ്ങളിൽ നിന്ന് വളർത്തുമൃഗങ്ങളെയോ മറ്റോ ആക്രമിച്ചതായുള്ള വിവരങ്ങളൊന്നുമില്ല. കാട്ടു പൂച്ചയുടെയും ആകാമെന്ന് സംശയിക്കുന്നു.

Related Articles

Leave a Reply

Back to top button