മുക്കം ഐ.എച്ച്.ആർ.ഡി കോളേജ് പുതിയ കെട്ടിടത്തിലേക്ക്.

തിരുവമ്പാടി:മുക്കം ഐ എച്ച് ആർ ഡി കോളേജ് ഒരു മാസത്തിനകം പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പങ്കെടുത്ത യോഗത്തിൽ തീരുമാനമായതായി എം.എൽ.എ ലിന്റോ ജോസഫ് അറിയിച്ചു.
2008 ൽ ആരംഭിച്ച ഐ എച്ച് ആർ ഡി കോളേജ് പുതിയതായി നിർമ്മിച്ച കെട്ടിടത്തിലേക്ക് മാറുന്നതിനുള്ള നിരവധിയായ പ്രതിസന്ധികൾ പരിഹരിച്ചുകൊണ്ടാണ് തോട്ടക്കാട് നിർമ്മിച്ച കെട്ടിടത്തിലേക്ക് മാറുന്നത്.
എം. എൽ. എ ആയി തിരഞ്ഞെടുക്കപ്പെട്ടത്തിന് ശേഷം എസ് എഫ് ഐ ഉൾപ്പെടെയുള്ള നിരവധി സംഘടനാകളാണ് ഈ വിഷയം ഉന്നയിച്ചത്.
പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി എസ് എഫ് ഐ ഐ എച്ച് ആർ ഡി കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ അപേക്ഷയെ തുടർന്ന് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് വിഷയങ്ങൾ ശ്രെദ്ധയിൽ പെടുത്തിയിരുന്നു.
ഐ എച്ച് ആർ ഡി പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിന്റെ സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി ഉന്നത തല യോഗം മന്ത്രിയുടെ സാനിദ്ധ്യത്തിൽ തന്നെ വിളിച്ചു ചേർക്കും എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് യോഗം വിളിച്ചു ചേർത്തത്.
നേരത്തെ ഉണ്ടായിരുന്ന റാമ്പിന്റെയും, നിയമ പ്രകാരമുള്ള വഴിയുടെയും തടസ്സം ഇതിനോടകം പരിഹരിച്ചിട്ടുണ്ട്.
പി ടി എ യുടെ നേതൃത്വത്തിൽ 2.5 സെന്റ് സ്ഥലം വഴിക്ക് വേണ്ടി വില കൊടുത്ത് വാങ്ങിയാണ് തടസ്സം പരിഹരിച്ചത്.
ഇനി ബിൽഡിംഗ്ന് കെട്ടിട നമ്പർ, കറണ്ട് കണക്ഷൻ, കുടിവെള്ള പ്രശ്നം തുടങ്ങിയവയാണ് പരിഹരിക്കേണ്ടത്.
ഇന്നത്തെ യോഗത്തിന്റെ തീരുമാനപ്രകാരം ഫണ്ട് ഐ എച്ച് ആർ ഡി ഡിപ്പാർട്മെന്റ് തന്നെ ചിലവഴിക്കാനും ബിൽഡിംഗ്ന്റെ പെയിന്റിംഗ് ഉൾപ്പെടെയുള്ള അറ്റകുറ്റ പണികൾ പൂർത്തീകരിക്കാൻ പഞ്ചായത്തിനെയും ചുമതൾപ്പെടുത്തി. ഒരു മാസത്തിനകം കോളേജ് പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ യോഗം തീരുമാനിച്ചു.
യോഗത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു, തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ ലിന്റോ ജോസഫ്, കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത, ഹയർ എഡ്യൂക്കേഷൻ സെക്രട്ടറി, ഐ.എച്ച്.ആർ.ഡി ഡയറക്ടർ, ഐ.എച്ച്.ആർ.ഡി കോളേജ് പ്രിൻസിപ്പാൾ തുടങ്ങിയവർ പങ്കെടുത്തു.







