Koodaranji
കരാട്ടെ കേരള ചീഫ് ഇൻസ്ട്രക്ടറായി കൂടരഞ്ഞി സ്വദേശി ജയേഷ് സാമ്പിക്കലിനെ തെരെഞ്ഞെടുത്തു

കൂടരഞ്ഞി: ജപ്പാൻ ആസ്ഥാനമായി ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഷിറ്റോറിയു കരാട്ടെ കൈൻഷോ ബുഗെയ് കായ് ഇന്റർനാഷണൽ ശൈലിയുടെ കേരള ചീഫായി കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി സ്വദേശി ജയേഷ് സാമ്പിക്കലിനെ തെരെഞ്ഞെടുത്തു.
നാഷണൽ റഫറിയും ആറാമത് ഡാൻ ബ്ലാക്ക് ബെൽറ്റുമാണ് ഇദ്ദേഹം. ഷിറ്റോറിയു കരാട്ടെ കെ.ബി.കെ ഇന്റർനാഷണൽ ഡയറക്ടറും വേൾഡ് കരാട്ടെ ഫെഡറേഷൻ റഫറിയുമായ ഷിഹാൻ ഹരിദാസ് ഗോവിന്ദാണ് കേരള ചീഫ് ഇൻസ്ട്രക്ടറെ നിയമിച്ചത്.







