തകർന്ന കെട്ടിടം പൊളിച്ചു മാറ്റണം;കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി

കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ പതിനേഴാം വാർഡിൽ ഗവൺമെന്റ് ആശുപത്രിക്ക് തൊട്ടടുത്ത സ്ഥലത്ത് വർഷങ്ങളായി ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടം പൊളിച്ചു മാറ്റണമെന്ന് പതിനേഴാം വാർഡ് CHC – CUC ( കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി ) ആവശ്യപ്പെട്ടു1970കളിൽ പ്രവർത്തനത്തിൽ ഉണ്ടായിരുന്ന ഹെൽത്ത് സെന്റർ കെട്ടിടമാണിത്.
വർഷങ്ങളായി പ്രവർത്തനരഹിതമായി കാടുപിടിച്ചു കിടക്കുന്നു. ഇവിടെ പാമ്പുകളും മറ്റ് ക്ഷുദ്ര ജീവികളും വസി ക്കുന്നതിനാൽ ജനങ്ങൾക്ക് ഭീഷണിയാണ്.കൂടാതെ സാമൂഹ്യവിരുദ്ധരുടെ ശല്യവും ജനജീവിതം ദുസ്സഹമാക്കുന്നു. ഈ കെട്ടിടം പൊളിച്ചു മാറ്റി ജനോപകാരപ്രദമായ സംരംഭങ്ങൾ ആരംഭിക്കുവാനുള്ള നടപടി അധികൃതർ കൈക്കൊള്ളണമെന്ന് യോഗം ആവശ്യപെട്ടു.
ചടങ്ങിൽ ജോസ് പൈക, സജി പാട്ടത്തുകുഴി, ജെസി പിണക്കാട്ട്, ജോസുകുട്ടി അമ്പാട്ട്, ബിനോയി വലിയകുളത്തിൽ, ഔസേപ്പ് ഉപ്പിട്ടുപാറ, തോമസ് പനച്ചിക്കൽ എബ്രഹാം മംഗലത്ത് തുടങ്ങിയവർ സംസാരിച്ചു.







