തിരുവമ്പാടി നിയോജകമണ്ഡലത്തിൽ കാലവർഷക്കെടുതിയിൽ തകർന്ന റോഡുകളുടെ പുനരുദ്ധാരണത്തിന്; 1 കോടി രൂപ അനുവദിച്ചു

തിരുവമ്പാടി: തിരുവമ്പാടി നിയോജകമണ്ഡലത്തിൽ കാലവർഷക്കെടുതിയിൽ തകർന്ന റോഡുകളുടെ പുനരുദ്ധാരണത്തിന് 1 കോടി രൂപ അനുവദിച്ചതായി എം എൽ എ ലിന്റോ ജോസഫ് അറിയിച്ചു.
കൊടിയത്തൂർ പഞ്ചായത്തിലെ കണ്ണാംപറമ്പ് – കൂമൻതൊടി – മാട്ടുമുറി റോഡ് (5 ലക്ഷം), ചെറുത്തോട് -എളംകുറ്റി റോഡ് (5 ലക്ഷം,
കാരശ്ശേരി പഞ്ചായത്തിലെ ഇല്ലിത്തോട് – തൊമ്മൻകട – സണ്ണിപ്പടി റോഡ് (10 ലക്ഷം), സർക്കാർ പറമ്പ് -വലിയപറമ്പ് റോഡ് (10 ലക്ഷം),
മുക്കം നഗരസഭയിലെ പെരുമ്പടപ്പ് – കാഞ്ഞിരമുഴി റോഡ് (10 ലക്ഷം),
കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിൽ – ചീങ്കണ്ണി റോഡ് (10 ലക്ഷം), പുന്നക്കുന്നേൽ- ഐക്കരപ്പടി റോഡ് (5 ലക്ഷം),
തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിൽ -ഓടപ്പൊയിൽ റോഡ് (5 ലക്ഷം), കരിമ്പ് -പൂമരത്തുംകൊല്ലി റോഡ് (10 ലക്ഷം), പൊന്നങ്കയം -അമ്പലപ്പടി റോഡ് (10 ലക്ഷം),
കോടഞ്ചേരി പഞ്ചായത്തിലെ പൂക്കോട്ടിപ്പടി -പനച്ചിക്കതാഴെ റോഡ് (5 ലക്ഷം),
പുതുപ്പാടി പഞ്ചായത്തിലെ അടിവാരം -പൊട്ടിക്കൈ – വള്ളിയാട് റോഡ് ( 10 ലക്ഷം) വയനാടൻ കുന്ന് റോഡ് (5 ലക്ഷം) എന്നീ പ്രവൃത്തികൾക്കാണ് തുക അനുവദിച്ചത്.
വൈകാതെ ടെൻഡർ ചെയ്ത് പ്രവൃത്തി ആരംഭിക്കുമെന്ന് എം എൽ എ അറിയിച്ചു.







