AnakkampoyilThiruvambady
ആനക്കാംപൊയിലിൽ ജലദിന റാലിയും സെമിനാറും സംഘടിപ്പിച്ചു

ആനക്കാംപൊയിൽ: മാർച്ച് 22 ലോക ജല ദിനത്തോടനുബന്ധിച്ച് ജൽ ജീവൻ മിഷൻ തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻറെയും സി.ഒ.ഡിയുടെയും നേതൃത്വത്തിൽ ആനക്കാംപൊയിലിൽ ജലദിന റാലിയും സെമിനാറും സംഘടിപ്പിച്ചു.
വാർഡ് മെമ്പർ മഞ്ജു ഷിബിൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വാർഡ് മെമ്പർ രാജു അമ്പലത്തിങ്കൽ അധ്യക്ഷതവഹിച്ചു. തുടർന്ന് നടന്ന സെമിനാറിന് റെനി സാബു നേതൃത്വം നൽകി. മേരി ചക്കിട്ടമുറി സ്വാഗതവും, ലീലാമ്മ പുളിക്കൽ നന്ദിയും പറഞ്ഞു.
തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ ജൽ ജീവൻ മിഷൻറെ പുതിയ പദ്ധതിക്ക് യോഗത്തിൽ തുടക്കം കുറിച്ചു. എല്ലാവർക്കും ശുദ്ധജലം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആനക്കാംപൊയിൽ ടൗണിൽ നിന്ന് ആരംഭിച്ച റാലി സെന്റ് മേരീസ് യുപി സ്കൂൾ പരിസരത്ത് സമാപിച്ചു.







