Mukkam
വ്യാപാര സ്ഥാപനത്തിനെതിരായ അക്രമം; വ്യാപാരികൾ പ്രതിഷേധപ്രകടനം നടത്തി

മുക്കം : മുക്കം കടവ് പാലത്തിന് സമീപം പ്രവർത്തിക്കുന്ന മിയ മിയ എന്ന വ്യാപാരസ്ഥാപനത്തിൽ കഴിഞ്ഞദിവസമുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് വ്യാപാരി സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ മുക്കത്ത് പ്രതിഷേധ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു.
അക്രമിയെ അറസ്റ്റ് ചെയ്യണമെന്നും ഇത്തരം അക്രമസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പോലീസ് നിരീക്ഷണം കർശനമാക്കണമെന്നും വ്യാപാരി കൂട്ടായ്മ ആവശ്യപ്പെട്ടു. ഏകോപന സമിതി പ്രസിഡന്റ് പി. അലി അക്ബർ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ സമിതി ജനറൽസെക്രട്ടറി തീരം ശശി അധ്യക്ഷനായി. വ്യാപാരി സംഘടനാനേതാക്കളായ അബ്ദുൽമജീദ്, പി. അശോകൻ, ജെയ്സൺ വിമൽ ജോർജ്, സൈനുദ്ദീൻ എന്നിവർ സംസാരിച്ചു.
ചാലിയാർ അബ്ദുസ്സലാം, ഫൈസൽ, സാദിഖ്, നൂറുദ്ദീൻ, വി.പി. അനീസുദ്ദീൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.







