India

“രാജഗോപാലിന്റെത് വ്യക്തിപരമായ അഭിപ്രായം; പാര്‍ട്ടിയുടെ അഭിപ്രായമല്ല”; ഒ രാജഗോപാലിനെ തള്ളി എംഎസ് കുമാര്‍

തിരുവനന്തപുരം: കേരളത്തില്‍ ബിജെപിക്ക് സംസ്ഥാന അധ്യക്ഷനില്ലാത്തത് പാര്‍ട്ടി പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ടെന്ന ഒ രാജഗോപാലിന്റെ നിലപാടിനെ തള്ളി ബിജെപി. രാജഗോപാല്‍ അദ്ദേഹത്തിന്റെ വിഷമങ്ങളും പ്രയാസങ്ങളും പറയുന്നതാണ്. അത് പാര്‍ട്ടിയില്‍ ആലോചിച്ചിട്ട് പറയുന്നതല്ലെന്ന് ബിജെപി വക്താവ് എംഎസ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഒ രാജഗോപാല്‍ പറഞ്ഞത് പാര്‍ട്ടിയുടെ അഭിപ്രായമല്ല. പാര്‍ട്ടിയില്‍ ആലോചിച്ചിട്ട് പറയുന്നതുമല്ല. അദ്ദേഹം അദ്ദേഹത്തിന്റെ വിഷമങ്ങളും പ്രയാസങ്ങളും പറയുന്നതാണ്. അത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ അത് വ്യക്തിപരമായ അഭിപ്രായമാണെന്ന് അദ്ദേഹം തന്നെ പറയാറുള്ളതാണെന്നും എംഎസ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

കേരളത്തിലെ ബിജെപിക്ക് സംസ്ഥാന അധ്യക്ഷനില്ലാത്തത് പാര്‍ട്ടി പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് ഒ രാജഗോപാല്‍ എംഎല്‍എ നേരത്തെ പറഞ്ഞിരുന്നു. സംയോജിതമായി തീരുമാനമെടുക്കാന്‍ നേതൃത്വമില്ലാത്ത അവസ്ഥ ഇതാദ്യമാണ്. ‘സംസ്ഥാന ബിജെപിയില്‍ പ്രതിസന്ധിയുണ്ട്. നാഥനില്ലാ കളരിയെന്ന് പറയുന്നില്ല, അത് കടുത്ത വാക്കാണ്. അതുകൊണ്ട് അങ്ങനെ പറയുന്നില്ല. ഒരു പ്രസ്ഥാനത്തിന് നേതാവ്, ചുമതലക്കാരന്‍ എന്നുപറയാന്‍ ഒരാള്‍ ഉണ്ടാകണ്ടെ? ഇങ്ങനൊരു സാഹചര്യം മുമ്പ് ഉണ്ടായിട്ടില്ല. ഇക്കാര്യങ്ങളെല്ലാം അമിത് ഷായെ കത്തിലൂടെയും ജെപി നഡ്ഡയെ നേരില്‍ കണ്ടും അറിയിച്ചിട്ടുണ്ടെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

Related Articles

Leave a Reply

Back to top button