Thiruvambady

തിരുവമ്പാടിയിൽ ബസ്സും സ്ക്കൂട്ടറും കൂടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

തിരുവമ്പാടി: തിരുവമ്പാടി -ഓമശ്ശേരി റോഡിൽ ബിപി പെട്രോൾ പമ്പിനു സമീപം അമ്പലപ്പാറ ജംഗ്ഷനിൽ ബസ്സും, സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരികളായ രണ്ട് പേർക്ക് പരിക്ക്.

ഇന്ന് 6 മണിയോടെയാണ് അപകടം നടന്നത്. തിരുവമ്പാടിയിൽ നിന്ന് അമ്പലപ്പാറ റോഡിലേക്ക് തിരിയുകയായിരുന്ന സ്കൂട്ടറും, തിരുവമ്പാടിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സും തമ്മിലാണ് അപകടം ഉണ്ടായത്.

പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരികളായ താഴെ തിരുവമ്പാടി സ്വദേശികളായ ശബ്ന, ശഹാന എന്നിവരെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Back to top button