Thiruvambady
ആർട്ടിസാൻസ് യൂണിയൻ (സി ഐ ടി യു ) തിരുമ്പാടി മേഖലസമ്മേളനം നടത്തി

തിരുവമ്പാടി: ആർട്ടിസാൻസ് യൂണിയൻ (സി ഐ ടി യു ) തിരുമ്പാടി മേഖലസമ്മേളനം ആർട്ടിസാൻസ് ജില്ലാ കമ്മറ്റി അംഗം പി റ്റി ബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു.
മേഖല പ്രിസിഡണ്ട് ഇ എം രവി അദ്ധ്യക്ഷത വഹിച്ചു. പതാക ഉയർത്തിയതിന് ശേഷം മത്തായി ചാക്കോ സ്മൃതിയിൽ പുഷ്പാർച്ചന നടത്തി. മേഖല സെക്രട്ടറി സജീവ് ചവലപ്പാറ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
കെട്ടിട നിർമ്മാണ സാധനങ്ങളുടെ വില നിയന്ത്രിക്കുക ഈമേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കാൻ നിയമം കൊണ്ട് വരണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു.
സമ്മേളനം ഇ എം രവിയെ പ്രിസിഡണ്ടായും, സജീവ് ചവലപ്പാറയെ സെക്രട്ടറിയായും ,ഷാജി ജോസഫ് ഖജാൻജിയായും പതിമൂന്നഗ മേഖല കമ്മറ്റിയെയും തെരത്തെടുത്തു.







