Mukkam

സഹപാഠിക്ക് വീടൊരുക്കാൻ പായസം ചലഞ്ചുമായി വിദ്യാർഥികൾ


മുക്കം
 : സഹപാഠിക്ക് വീടൊരുക്കാൻ പായസം ചലഞ്ചുമായി എം.ഇ.എസ്. കോളേജ് വിദ്യാർഥികൾ. എം.ഇ.എസ്. യൂത്ത് വിങ് ജില്ലാ കമ്മിറ്റിയും കോളേജിലെ വിദ്യാർഥികളും സംയുക്തമായാണ് പായസം ചലഞ്ച് സംഘടിപ്പിച്ചത്. ആറായിരം ഗ്ലാസ് പായസമാണ് വിവിധ പ്രദേശങ്ങളിലായി വിതരണംചെയ്തത്.

കോളേജ് മാനേജ്മെന്റ് സെക്രട്ടറി എൻ.കെ. അബൂബക്കർ പായസം ചലഞ്ച് ഉദ്ഘാടനംചെയ്തു. യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് ആർ.കെ. ഷാഫി അധ്യക്ഷനായി.

പി.പി. അബ്ദുള്ളക്കുട്ടി, പ്രിൻസിപ്പൽ ഷെഫീഖ് ആലത്തൂർ, വൈസ് പ്രിൻസിപ്പൽ ഇ. അബ്ദുറസാഖ്, യൂത്ത് വിങ് ജില്ലാ സെക്രട്ടറി ഷാഫി പുൽപാറ, ഷമീം പക്സാൻ, പി.വി. ഹാഷിർ, അഫ്സൽ, മുസ്തഫ ഷമീം, സൗമ്യ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button