Thiruvambady

കാടും കടലും പദ്ധതി; ആദിവാസികളോട് സംവദിച്ച് വിദ്യാർഥികൾ

തിരുവമ്പാടി : ആദിവാസിജീവിതത്തിന്റെ നേരറിയാൻ വിദ്യാർഥികളെത്തി. നാഷണൽ സർവീസ് സ്കീമിന്റെ ‘കാടും കടലും’ പദ്ധതിയുടെ ഭാഗമായി കൊടിയത്തൂർ പി.ടി.എം. ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. വൊളന്റിയർമാരാണ് ആദിവാസികളുമായി സാംസ്കാരികവിനിമയം നടത്താനെത്തിയത്.

ആനക്കാംപൊയിൽ മുത്തപ്പൻപുഴ ആദിവാസി ഊരുകളാണ് ഇവർ സന്ദർശിച്ചത്. കോളനി അന്തേവാസികൾക്ക് സഹായധനം നൽകുകയും ചെയ്തു. പഴവർഗങ്ങളുടെ വിശാലമായ കൃഷി നടക്കുന്ന ഗ്രീൻലാൻഡ് ഫാമും സന്ദർശിച്ചു. കൃഷിരീതികളെക്കുറിച്ച് പഠിച്ചു.
എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ സി.പി. സഹീർ, ഒ. ഇർഷാദ് ഖാൻ, ഫഹദ് ചെറുവാടി, കെ.സി. ലുക്മാൻ, പി.സി. ജിംഷിത, റുബീന മണ്ണിൽതൊടി, കെ.സി. യാസീൻ, ഹനബി ഉസ്മാൻ, മുഹമ്മദ് മിശാൽ, മുഹമ്മദ് ഷാഫി എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button