India

ജമ്മു കാശ്മീരിലെ ടോൾ പ്ലാസയിൽ ഏറ്റുമുട്ടൽ; ഭീകരൻ കൊല്ലപ്പെട്ടു; പോലീസുകാരന് പരിക്ക്

ശ്രീനഗർ: ജമ്മു കാശ്മീരിൽ വീണ്ടും ഭീകരവാദികളും പോലീസും തമ്മിൽ ഏറ്റുമുട്ടൽ. നാഗർഗോട്ടയിലുള്ള ടോൾ പ്ലാസയ്ക്ക് സമീപമുണ്ടായ ഏറ്റുമുട്ടലിൽ ഭീകരവാദികളിലൊരാൾ കൊല്ലപ്പെട്ടു. ഒരു പോലീസുകാരന് പരിക്കേറ്റിട്ടുമുണ്ട്. വെള്ളിയാഴ്ച രാവിലെ അഞ്ച് മണിയോടെയായിരുന്നു സംഭവം.

ജമ്മുശ്രീനഗർ ദേശീയ പാതയിലുള്ള നാഗർഗോട്ട ടോൾ പ്ലാസയ്ക്കടുത്ത് സുരക്ഷയ്ക്കായി നിലയുറപ്പിച്ചിരുന്ന പോലീസ് സംഘത്തിന് നേരെ നാലോളം പേരടങ്ങിയ ഭീകരസംഘം വെടിയുതിർക്കുകയായിരുന്നു എന്നാണ് വിവരം. ട്രക്കിലെത്തിയാണ് ഭീകരവാദികൾ ആക്രമണം നടത്തിയത്. ഇവർ സഞ്ചരിച്ചിരുന്ന ട്രക്ക് തടഞ്ഞ് പോലീസ് പരിശോധന നടത്തുന്നിനിടെയായിരുന്നു വെടിവെപ്പ്.

പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാൾ കൊല്ലപ്പെട്ടതോടെ മറ്റ് തീവ്രവാദികൾ സമീപത്തെ വനമേഖലയിലേക്ക് ഓടി രക്ഷപ്പെട്ടുവെന്ന് ജമ്മുകശ്മീർ ഡിജിപി ദിൽബഗ് സിങ് പറഞ്ഞു.

Related Articles

Leave a Reply

Back to top button