Kodanchery
കേരളത്തിലെ പ്രഥമ ബി.യു.എം.എസ്. ബാച്ച് സേവനരംഗത്ത്

കോടഞ്ചേരി : നോളജ് സിറ്റിയിലെ മർക്കസ് യൂനാനി മെഡിക്കൽ കോളേജിൽനിന്ന് പഠനം പൂർത്തിയാക്കി കേരളത്തിലെ ആദ്യ ബി.യു.എം.എസ്. ബാച്ച് സേവനരംഗത്തേക്കിറങ്ങി. 2015-ൽ 51 വിദ്യാർഥികളുമായി ആരംഭിച്ച പ്രഥമബാച്ചാണ് പഠനം പൂർത്തിയാക്കിയത്.
ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി മുഖ്യാതിഥിയായി. ഡോക്ടർമാർ സാമൂഹിക പ്രതിബദ്ധതയോടെ ജോലിചെയ്യുന്നവരാകണമെന്ന് അദ്ദേഹം പറഞ്ഞു.
നോളജ് സിറ്റി മാനേജിങ് ഡയറക്ടർ ഡോ. അബ്ദുൽ ഹക്കീം അസ്ഹരി അധ്യക്ഷനായി. കേരള യൂനാനി മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. കെ. ടി. അജ്മൽ, ജീവൻ ടി.വി. ഡയറക്ടർ പി. ജെ. ആന്റണി, പ്രിൻസിപ്പൽ പ്രൊഫ. ഷാഹുൽ ഹമീദ്, അഡ്വ. തൻവീർ ഒമർ, ഡോ. യു. കെ. മുഹമ്മദ് ശരീഫ് എന്നിവർ സംസാരിച്ചു.







