Mukkam

മൈതാനങ്ങൾ ചെളിവെള്ളത്തിലാക്കി സംസ്ഥാനപാതനവീകരണം

മുക്കം : അശാസ്ത്രീയമായ റോഡ് നവീകരണം പുതുതലമുറയുടെ കായികസ്വപ്നങ്ങൾ ചെളിവെള്ളത്തിലാക്കിയതായി ആക്ഷേപം. എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാത നവീകരണം മുക്കം നഗരസഭയിലെ നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെയും മുത്തേരി ഗവ. യു.പി. സ്കൂളിലെയും മൈതാനങ്ങളാണ് ചെളിയിലാക്കിയത്.

സംസ്ഥാനപാത നവീകരണത്തിന്റെ ഭാഗമായി റോഡ് മൂന്നടിയോളം ഉയർത്തുകയും ഓവുചാലുകൾ നിർമിക്കാതിരിക്കുകയും ചെയ്തതാണ് തിരിച്ചടിയായത്. സംസ്ഥാനപാതയ്ക്ക് തൊട്ടരികിലാണ് ഇരു പൊതു വിദ്യാലയങ്ങളിലെയും മൈതാനങ്ങൾ. സംസ്ഥാനപാതയിൽ വീഴുന്ന മഴവെള്ളം മൈതാനത്തേക്ക് ഒഴുകുകയും ഇത് ഒലിച്ചുപോവാൻ സൗകര്യമൊരുക്കാതിരുന്നതുമാണ് തിരിച്ചടിയായത്.

ആയിരത്തിലധികം വിദ്യാർഥികളാണ് നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്നത്. സ്കൂൾ വിട്ടാൽ സമീപത്തെ യുവാക്കളും കുട്ടികളും ഫുട്ബോൾ കളിക്കുന്നതും ഇവിടെയാണ്. നീലേശ്വരം സ്പോർട്സ് അക്കാദമിയുടെ (എൻ.എസ്.എ.) മുഖ്യ പരിശീലന കേന്ദ്രവും ഇതുതന്നെ. ഫുട്ബോൾ, കബഡി, ഓട്ടം, ചാട്ടം തുടങ്ങിയ കായികമത്സരങ്ങളിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നത് ഈ മൈതാനത്താണ്.

Related Articles

Leave a Reply

Back to top button