ഓണാഘോഷവും, ജില്ലാ – സംസ്ഥാന ഭാരവാഹികൾക്ക് സ്വീകരണവും സംഘടിപ്പിച്ചു

മുക്കം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഗസ്റ്റിയാൻമുഴി യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണാഘോഷവും, പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ – സംസ്ഥാന ഭാരവാഹികൾക്ക് സ്വീകരണം സംഘടിപ്പിച്ചു.
പെരുമ്പടപ്പ് ഓർക്കിഡ് ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടി കെ വി വി ഇ എസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഷ്റഫ് മൂത്തേടം ഉത്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് ജോസഫ് പൈമ്പിള്ളി അധ്യക്ഷനായ ചടങ്ങിൽ സംസ്ഥാന സെക്രട്ടറി ബാപ്പു ഹാജി, ജില്ലാ പ്രസിഡന്റ് അഷ്റഫ് മൂത്തേടം, ജില്ലാ ജനറൽ സെക്രട്ടറി ജിജി ഇല്ലിക്കൽ, ജില്ലാ ട്രഷറർ സുനിൽകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് റഫീഖ് മാളിക എന്നിവർക്ക് സ്വീകരണം നൽകി.
എസ് എസ് എൽ സി, പ്ലസ് ടു വിദ്യാർത്ഥികളെയും, സ്തുത്യർഹ സേവനത്തിന് രാഷ്ട്രപതിയുടെ പുരസ്കാരത്തിന് അർഹനായ വിജയൻ നടുതൊടികയിൽ, പഞ്ചഗുസ്തി താരം യാസർ അഗസ്റ്റിയൻമുഴി, ഡോ :ഐശ്വര്യ പി ജോസഫ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
ഓണാഘോഷ പരിപാടികളുടെ ഭാഗമായി പൂക്കള മത്സരം, വടംവലി തുടങ്ങി നിരവധി കലാ-കായിക മത്സരങ്ങൾക്ക് ശേഷം, ഓണസദ്യയും തുടർന്ന് പ്രശസ്ത മിമിക്രി താരം അജ്നാസ് കൂടരഞ്ഞിയുടെ കലാവിരുന്നും അരങ്ങേറി.
യൂണിറ്റ് ജനറൽ സെക്രട്ടറി ടി കെ സുബ്രഹ്മണ്യൻ, പി കെ റഷീദ്, ലത്തീഫ് എ കെ, സുരേഷ് കുമാർ, ബിജു എ സി, പ്രമോദ് സി, മത്തായി മൈക്കിൾ, അബ്ദുറഹിമാൻ, ഉമ്മു ഹബീബ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.







