Malabar FestivalThiruvambady

മലബാർ ഫെസ്റ്റിവൽ 2020 ഇന്ന് സമാപിക്കും

തിരുവമ്പാടി: അഗസ്ത്യൻ മൂഴി – ജില്ലാ പഞ്ചായത്ത് സ്റ്റേഡിയത്തിൽ കഴിഞ്ഞ രണ്ടാഴ്ചക്കാലമായി നടന്നു വരുന്ന മലബാർ ഫെസ്റ്റിവൽ ഇന്ന് സമാപിക്കും.

കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഉല്ലസിക്കുവാനും ആനന്ദിക്കുവാനും വിവിധ റൈഡുകൾ, അമ്യൂസ്മെന്റ് പാർക്ക്, റൊബോട്ടിക് ആനിമൽ ഷോ, പഴയ കാല ഉപയോഗ ഉപകരണളുടെ പ്രദർശനം, കോഴിക്കോട് പ്ലാനറ്റേറിയത്തിന്റെ ശാസ്ത്ര സാങ്കേതിക പ്രദർശനം, വിവിധ ഫലവൃക്ഷ-സസ്യ-പുഷ്പങ്ങളുടെ പ്രദർശനം, കാർഷിക പ്രദർശനം, വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങളുടെ സ്റ്റാളുകൾ, ഫോട്ടോഗ്രഫി പ്രദർശനം, കുതിര സവാരി, ബീച്ച് വാക്ക്, വിപണനമേളകൾ തുടങ്ങിയ ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണങ്ങളായിരുന്നു.

ആയിരക്കണക്കിനാളുകൾ വിവിധ ദിവസങ്ങിലായി ഫെസ്റ്റിവൽ സന്ദർശിച്ചു.

വൈകുന്നേരങ്ങളിൽ നടന്ന കലാസാംസ്കാരിക വിരുന്നിൽ ദിവസവും അവതരിപ്പിച്ച വ്യത്യസ്ഥമാർന്ന കലാപരിപാടികൾ വീക്ഷിക്കാൻ വൻ ജനപങ്കാളിത്തമാണുണ്ടായത്.

📝News Desk Tiruvambadi News

Related Articles

Leave a Reply

Back to top button