Kodiyathur
ഉന്നത വിജയികളെ കുളങ്ങര ടൗൺ മുസ്ലിം യൂത്ത് ലീഗ് ആദരിച്ചു

കൊടിയത്തൂർ : എസ്.എസ്.എൽ.സി – പ്ലസ് ടു ഉന്നത വിജയികളെ കുളങ്ങര ടൗൺ മുസ്ലിം യൂത്ത് ലീഗ് ആദരിച്ചു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷംലൂലത്ത് ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പുതുക്കുടി മജീദ് മാസ്റ്റർ, പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി ഷാജി എരഞ്ഞിമാവ്, സലിം കോയ ജി റോഡ്, യൂസുഫ്, സുഹൈൽ, സബീൽ, ജവാദ്, മുഹ്സിൻ, റഷാദ്, നബീൽ തുടങ്ങിയവർ പങ്കെടുത്തു.







