Thiruvambady

തിരുവമ്പാടി ഫൊറോന ദേവാലയത്തിന്റെ നേതൃത്വത്തിൽ പുല്ലൂരാംപാറ പള്ളിപ്പടി ബഥാനിയ ധ്യാനകേന്ദ്രത്തിലേക്ക് ജപമാലറാലി നടത്തി

തിരുവമ്പാടി : തിരുവമ്പാടി ഫൊറോന ദേവാലയത്തിന്റെ നേതൃത്വത്തിൽ പുല്ലൂരാംപാറ പള്ളിപ്പടി ബഥാനിയ ധ്യാനകേന്ദ്രത്തിലേക്ക് ജപമാലറാലി നടത്തി.

ബഥാനിയയിൽ 101 ദിനരാത്രങ്ങൾ നീണ്ടുനിൽക്കുന്ന അഖണ്ഡജപമാല സമർപ്പണത്തിലും ആരാധനയിലും പങ്കുചേരുന്നതിനാണ് തിരുവമ്പാടിയിൽനിന്ന് വിശ്വാസികൾ കാൽനടയായി എത്തിയത്.

ഫൊറോന വികാരി ഫാ. തോമസ് നാഗപറമ്പിൽ, അസി. വികാരി ഫാ. അമൽ പുരയിടത്തിൽ, പാരിഷ് സെക്രട്ടറി തോമസ് വലിയപറമ്പൻ, ട്രസ്റ്റിമാരായ ജോസഫ് പുലക്കുടി, ബെന്നി കിഴക്കേപറമ്പിൽ, ഷാജൂ ചാരുപ്ലാക്കൽ, ബിജു പുരയിടത്തിൽ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button