Kodiyathur

ലഹരിവിരുദ്ധ ബോധവൽക്കരണവും ഗാന്ധിജയന്ധി വാരാചരണവും സംഘടിപ്പിച്ചു

കൊടിയത്തൂർ : ലഹരിവിരുദ്ധ ബോധവൽക്കരണത്തിന്റെയും ഗാന്ധിജയന്ധി വാരാചരണത്തിന്റെയും ഉദ്ഘാടനം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ ബാബു പൊലുകുന്നത്ത് നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് സി.ഹരീഷ് അധ്യക്ഷത വഹിച്ചു.
സ്കൂൾതലത്തിൽ ഏറ്റവും ശുചിത്വമുള്ള ക്ലാസിലെ ഒന്നും രണ്ടും സ്ഥാനവും നേടിയവർക്ക് ഉപഹാരങ്ങൾ നൽകി. മാനേജർ സി കേശവൻ നമ്പൂതിരി, എം.പി.ടി.എ ചെയർപേഴ്സൺ റസീന മജീദ്, ഗൗരി ടീച്ചർ, പി.കെ ഹഖീംമാസ്റ്റർ കളൻ തോട്, സുഭഗ ടീച്ചർ, പ്രസാദ് മസ്റ്റർ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രിസ് ഗീത ടീച്ചർ സ്വാഗതവും രമ്യാ ടീച്ചർ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button