സാമൂഹ്യവിരുദ്ധര്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നു,ആശങ്കയില്‍ കർഷകർ

പുതുപ്പാടി: ഈങ്ങാപ്പുഴ പരപ്പന്‍പാറ സ്കൂള്‍ പരിസരത്ത് കൃഷിയിറക്കിയ വില്ലൂന്നിപ്പാറ ഉമ്മര്‍,ആത്തിപ്പൊയില്‍ അബ്ദുള്ള എന്നിവരുടെ കൃഷിയിടത്തില്‍ സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം.വ്യാപക കൃഷിനാശംമൂലം പൊറുതിമുട്ടിയിരിക്കുകയാണ് കർഷകര്‍.
കഴിഞ്ഞ കുറച്ച് നാളുകളായി കപ്പ,വാഴ ,ചേന,ചേമ്പ് എന്നിവ വ്യാപകമായി നശിപ്പിക്കുകയാണ് സാമൂഹ്യദ്രോഹികൾ
പന്നി,നടക്കമുള്ള കൃഷി നശിപ്പിക്കുന്ന മൃഗങ്ങളുടെ ശല്ല്യം കാരണം ഭീമമായ സംഖ്യ മുടക്കി വേലി സ്ഥാപിച്ചിരുന്നു.മൃഗശല്ല്യം കുറഞ്ഞെങ്കിലും വേലിപൊളിച്ചെത്തുന്ന സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം കാരണം ഭീമമായ നഷ്ടം നേരിടുകയാണ് ഇവര്‍.
കോവിഡാനന്തരം നഷ്ടത്തിലായ കൃഷി പച്ചപിടിച്ചു വരുമ്പോഴാണ് ഇടിത്തീപോലെ സാമൂഹ്യവിരുദ്ധര്‍ കൃഷി നശിപ്പിക്കുന്നത്.കപ്പക്ക് നല്ല വിലയുള്ളതിനാല്‍ ഈ വര്‍ഷം നഷ്ടം നികത്താനാകും എന്ന കര്‍ഷകരുടെ സ്വപ്നമാണ് ഇതോടെ തകര്‍ന്നത്.
തുലാമാസത്തില്‍ വില്‍പ്പനക്ക് പാകമാവേണ്ടിയിരുന്ന കപ്പ സാമൂഹ്യവിരുദ്ധരുടെ ശല്ല്യം കാരണം മൂപ്പെത്തുന്നതിന് മുമ്പ് തന്നെ നല്‍കേണ്ട അവസ്ഥയുണ്ടായി.
സമാന രീതിയില്‍ കുംഭമാസത്തില്‍ പാകമാവേണ്ട കപ്പയാണ് നിലവില്‍ നശിപ്പിക്കുന്നത്.ദിനം പ്രതി നാലും അഞ്ചുംമൂട് കപ്പ നശിപ്പിക്കുന്നതിനാല്‍ ഏറെ പ്രയാസപ്പെടുകയാണ്.കഷ്ടപ്പെട്ട് ഭീമമായ സംഖ്യ മുടക്കി കൃഷിയിറക്കുന്ന കൃഷി നശിപ്പിക്കുന്നവരെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിക്കുകയാണ് കർഷകര്‍. സാമൂഹ്യദ്രോഹികളുടെ അഴിഞ്ഞാട്ടത്തിനെതിരെ പോലീസില്‍ പരാതിപ്പെടാനുള്ള ഒരുക്കത്തിലാണ് ഇവര്‍.






