Karassery
കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളും ജനപ്രതിനിധികളും പ്രതിഷേധസംഗമം നടത്തി

കാരശ്ശേരി : കേന്ദ്രസർക്കാർ തൊഴിലുറപ്പ് പദ്ധതി തകർക്കുകയാണെന്നാരോപിച്ച് കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളും ജനപ്രതിനിധികളും പ്രതിഷേധസംഗമം നടത്തി. മസ്റ്റർ റോൾ വെട്ടിച്ചുരുക്കാനുള്ള ഉത്തരവ് പിൻവലിക്കുക, മെറ്റീരിയൽ ഫണ്ട് മൂന്നുമാസത്തിനുള്ളിൽ അനുവദിക്കുക, തൊഴിലുറപ്പ് പദ്ധതി തകർക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധസംഗമം നടത്തിയത്.
നോർത്ത് കാരശ്ശേരിയിൽ നടത്തിയ സംഗമം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് ആമിന എടത്തിൽ, സ്ഥിരംസമിതി അധ്യക്ഷന്മാരായ ശാന്താദേവി മൂത്തേടത്ത്, ജിജിത സുരേഷ്, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ കുഞ്ഞാലി മമ്പാട്ട്, ജംഷിദ് ഒളകര, അഷ്റഫ് തച്ചാറമ്പത്ത്, കെ.കെ. നൗഷാദ്, സുകുമാരൻ, ഇ.പി. അജിത് എന്നിവർ സംസാരിച്ചു. പ്രതിഷേധസംഗമത്തിന്റെ ഭാഗമായി ജനകീയ ഒപ്പുശേഖരണവും നടത്തി.







