Kodanchery

കോടഞ്ചേരി മഞ്ഞുവയൽ വിമല യു.പി സ്കൂളിൽ ഗോത്രായനം പരിപാടി സംഘടിപ്പിച്ചു

കോടഞ്ചേരി :സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും മാറ്റപ്പെട്ട കേരളത്തിൻറെ തനത് അനുഷ്ഠാന കലാരൂപങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്താനായി മഞ്ഞുവയൽ വിമല യു.പി സ്കൂളിൽ ഗോത്രായനം പരിപാടി സംഘടിപ്പിച്ചു .

തിറ കലാരൂപങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന ഈ പ്രദർശന പരിപാടി വാർഡ് മെമ്പർ റോസമ്മ കയത്തുങ്കൽ ഉദ്ഘാടനം ചെയ്തു . പിടിഎ പ്രസിഡണ്ട് ബിജു കട്ടേക്കുടി അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിന് സ്കൂൾ ഹെഡ്മിസ്ട്രസ്സ് ആൻസി തോമസ് സ്വാഗതം ആശംസിച്ചു.

കേട്ടറിവുകൾ മാത്രമുണ്ടായിരുന്ന തിറ കലാരൂപങ്ങളെ നേരിട്ട് കാണുവാനും കലാരൂപങ്ങളുമായി ബന്ധപ്പെട്ട സംശയ ദൂരീകരണം നടത്താനുമായത് വിദ്യാർത്ഥികൾക്ക് നവ്യാനുഭവം പ്രദാനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് ആൻസി തോമസ് അദ്ധ്യാപക പ്രതിനിധികളായ സി. അൽഫോൻസ അഗസറ്റിൻ , അനുപമ ജോസഫ് , ജിറ്റോ തോമസ് എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button