Kodiyathur
കൊടിയത്തൂർ ടൗൺ കോൺഗ്രസ് കമ്മറ്റി ഏകദിന പഠന ക്യാമ്പ് നടത്തി
കൊടിയത്തൂർ : കൊടിയത്തൂർ ടൗൺ കോൺഗ്രസ് കമ്മറ്റി ഏകദിന പഠന ക്യാമ്പ് നടത്തി. 100ൽ പരം പ്രവർത്തകർ പങ്കെടുത്ത ക്യാമ്പ് കെ.പി.സി.സി സെക്രട്ടറി നൗഷാദലി അരീക്കോട് ഉദ്ഘാടനം ചെയ്തു. റാഫി കുയ്യിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ കെ.എം.സി വഹാബ് അധ്യക്ഷത വഹിച്ചു.
കെ.ടി മൻസൂർ, കെ.പി അഷ്റഫ്, റിയാസ് കെ.കെ, സുഹൈർ എൻ.കെ, അഹമ്മദ് വി, അബ്ദുള്ള മാസ്റ്റർ കഴായിക്കൽ, യുസഫ് സൗത്ത് കൊടിയത്തൂർ എന്നിവർ സംസാരിച്ചു.
സഫിയ ഗഫൂർ പതാക ഉയർത്തി ആരംഭിച്ച ക്യാമ്പിന് മുജീബ് കുയ്യിൽ, എം.എ കബീർ, നാസർ കാക്കിരി, കുട സലാം എന്നിവർ നേതൃത്വം കൊടുത്തു.