Kodiyathur

കൊടിയത്തൂർ ആന്യം പാടത്ത് വാഴ കർഷകർ ഉപയോഗിക്കുന്ന കീടനാശിനി പ്രയോഗം; മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമ പഞ്ചായത്തില അന്യം പാടത്ത് മത്സ്യങ്ങൽ കൂട്ടത്തോടെ ചത്തുപൊങ്ങുന്നത് പരിസര വാസികൾക്കിടയിൽ ഭീതി സൃഷ്ടിച്ചിരിക്കുകയാണ്.
കൊടിയത്തൂർ പഞ്ചായത്തിലെ 1,13,16 വാർഡുകളിൽ ഉൾകൊള്ളുന്ന 100 ഏക്കറോളം വരുന്ന നെൽവയലുകൾ കഴിഞ്ഞ ഒന്നര പതിറ്റാണ്ടിൽ അധികമായി പൂർണമായും വാഴ കർഷകർ കയ്യടക്കിയിരിക്കുകയാണ്.കൊടിയത്തൂർ ആന്യം പാടത്തിന് പുറമേ വെസ്റ്റ് കൊടിയത്തൂർ ഈങ്ങല്ലീരി പാടത്തും ഇത് തന്നെയാണ് സ്ഥിതി.
ശക്തിയേറിയ കീടനാശിനി പ്രയോഗം മത്സ്യങ്ങൾക്കും മറ്റു ജീവജാലങ്ങൾക്കും മാത്ര മല്ല പരിസര വാസികൾക്കും നാട്ടുകാർക്കും തന്നെ ശക്തമായ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.
സ്ഥിരമായുള്ള കീടനാശിനി, രാസവള പ്രയോഗങ്ങൾ കാരണം പല വിധത്തിൽ ഉള്ള രോഗങ്ങൾ ആണ് പരിസരവാസികളെ തേടി എത്തുന്നത്. ചെറിയ കുട്ടികൾ മുതൽ വായോജനങ്ങളും, ഗർഭിണികളും ഇത് കൊണ്ടുള്ള രോഗം കാരണം പൊറുതി മുട്ടിയിരിക്കുകയാണ്.
തവള, തുമ്പി, ചിത്രശലഭങ്ങൽ, പക്ഷികൾ എന്തിനധികം ചിവീടുകൾ പോലും ഇരുവഞ്ഞിപുഴയുടെ തീർത്ത് ഉള്ള ഈ ഗ്രാമത്തിൽ നിന്ന് അപ്രത്യക്ഷമായിട്ട് പതിറ്റാണ്ടുകൾ ആയി. അതിനാൽ ഈ രാസവള കീട നാശിനി പ്രയോഗത്തിനെതിരെ  ശക്തമായ നടപടി സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് ഈ പ്രദേശത്ത് പ്രത്യേക പഠനം നടത്തണമെന്നും പരിസരവാസികൾ ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Back to top button