CharamamKodiyathur
കൊടിയത്തൂർ സ്വദേശി കോഴിക്കോട് വാഹനാപകടത്തിൽ മരിച്ചു

കൊടിയത്തൂർ : പൊയിലിൽ നാട്ടികല്ലിങ്ങൽ കോയാമുവിന്റെ മകൻ നാസർ (39) വാഹനപകടത്തിൽ മരിച്ചു.
മെഡിക്കൽ കോളേജിനടുത്ത മായനാട് ഡോക്ടറെ കാണാനായി വരുമ്പോൾ ഇന്നലെ വൈകുന്നേരമായിരുന്നു അപകടം.
നായർകുഴിയിൽ ഫർണിച്ചർ വ്യാപാരിയായിരുന്നു.
ഭാര്യ: ഫർസാന.
മക്കൾ: ദിയ ഫാതിമ, ആയിഷ സിയ, ആലിയ മറിയം.
സഹോദരങ്ങൾ : നിയാസ്, നസീം, നസീറ, നാഷിദ.







