Kodiyathur
രുചി വിഭവങ്ങളൊരുക്കി ഹെവൻസ് ഫുഡ് ഫെസ്റ്റ് ശ്രദ്ധേയമായി

കൊടിയത്തൂർ: ഗോതമ്പ്റോഡ് ഹെവൻസ് പ്രീ സ്കൂൾ രക്ഷിതാക്കൾക്ക് വേണ്ടി സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റ് മത്സരം രുചി വൈവിധ്യങ്ങളാൽ ശ്രദ്ധേയമായി. വ്യത്യസ്തയിനം വിഭവങ്ങൾ കൊണ്ട് സമൃദ്ധമായ മത്സരത്തിന് മുഴുവൻ രക്ഷിതാക്കളും പങ്കെടുത്തു.
ഹെവൻസ് ജീറോഡ് പ്രിൻസിപ്പൽ ടി.കെ സുമയ്യ, സൈഫുന്നിസ റഷീദ്, ഷാഹിന കെ.ജി, ഹസീന തൃക്കളയൂർ എന്നിവർ ഫെസ്റ്റിന് നേതൃത്വം നൽകി. ഫെസ്റ്റിൽ വിജയികളായവർ സ്കൂൾ പ്രിൻസിപ്പാളിൽ നിന്ന് സമ്മാനങ്ങൾ ഏറ്റുവാങ്ങി.







