Kodiyathur

ഫെബിൻ ഫർഹാന് ഐക്കോ എരഞ്ഞിമാവ് ആദരവ് നൽകി

കൊടിയത്തൂർ: കേരള സ്റ്റേറ്റ് അണ്ടർ 19 ഫുട്ബോൾ കോഴിക്കോട് ജില്ലാ ടീമിൽ ഇടം നേടിയ ഫെബിൻ ഫർഹാൻനെ എരഞ്ഞിമാവ് യൂത്ത് കൾച്ചറൽ ഓർഗനൈസേഷൻ(ഐക്കോ) ആദരിച്ചു.

കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശംലൂലത്ത് ആദരസൂചകമായി ഉപഹാരം സമ്മാനിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ കരീം പഴങ്കൽ, ക്ലബ്ബ് ഭാരവാഹികളായ മെഹബൂബ് കോഴിശ്ശേരി, റഹ്മത്തുള്ള കെ.പി, ബിജു, നിസാർ മുച്ചിക്കാടൻ, അസി, ഷംസുദ്ദീൻ മൂച്ചിക്കാടൻ, ഷാജി എരഞ്ഞിമാവ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button