Karassery
ദത്തെടുക്കൽ പദ്ധതിക്ക് അംഗീകാരം നൽകി കാരശ്ശേരി സർവീസ് സഹകരണ ബാങ്ക് ജനറൽ ബോഡി

കാരശ്ശേരി: കാരശ്ശേരി സർവീസ് സഹകരണ ബാങ്ക് കോഴിക്കോട്, താമരശ്ശേരി താലൂക്കുകളിൽപ്പെട്ട പതിനായിരം വീടുകളെ ദത്തെടുക്കുന്ന പദ്ധതിക്ക് വാർഷിക ജനറൽ ബോഡി യോഗം അംഗീകാരം നൽകി. ഇതോടൊപ്പം സ്വയംതൊഴിൽ പദ്ധതിയും നടപ്പാക്കും. എൻ.സി.ഡി.സി.യുടെയും നബാർഡിന്റെയും സാമ്പത്തിക സഹായത്തോടെ 50 കോടി രൂപയുടെ പദ്ധതിക്കാണ് അംഗീകാരം നൽകിയത്.
ജനറൽ ബോഡി യോഗത്തിൽ ചെയർമാൻ എൻ.കെ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ജനറൽ മാനേജർ എം ധനീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ബാങ്ക് വൈസ് ചെയർമാൻ ഇ.പി ബാബു, ഡയറക്ടർമാരായ കൃഷ്ണൻകുട്ടി കാരാട്ട്, ഗസീബ് ചാലൂളി, കെ മുഹമ്മദ് ഹാജി, അലവിക്കുട്ടി പറമ്പാടൻ, ദീപ ഷാജു, ഇമ്മാനുവൽ കാക്കക്കൂടുങ്കൽ, പി.വി സുരേന്ദ്രലാൽ, റോസമ്മ ബാബു, രത്ന ദയാനന്ദ്, എ.പി മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു.







