മുക്കം ഫെസ്റ്റ് അഞ്ചാം ദിവസം; മുഖ്യാതിഥിയായെത്തി മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ടതാരം ഷുക്കൂർ വക്കീൽ

മുക്കം: ആവേശം അനുദിനം ഉയരുന്ന മുക്കം ഫെസ്റ്റിൽ അഞ്ചാം ദിവസത്തെ സാംസ്കാരിക സമ്മേളനം ‘ന്നാ താൻ കേസ് കൊട്’ സിനിമയിലൂടെ പ്രേക്ഷക പ്രീതി നേടിയ ഷുക്കൂർ വക്കീൽ ഉദ്ഘാടനം ചെയ്തു.
കലാ സാംസ്കാരിക സമിതി ചെയർമാൻ സുധാകരൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അബ്ദുറഹിമാൻ കൊയിലാട്ട്, ജനറൽ കൺവീനർ വി.കെ വിനോദ്, നഗരസഭാ കൗൺസിലർ മധു, അശ്വതി സനൂജ്, കെ.ടി ശ്രീധരൻ, കെ.പി ചാന്ദ്നി, ദിപു പ്രേംനാഥ്, സിഗ്നി ദേവരാജ്, നാസർ കൊളായി, അജയ് ഫ്രാൻസി തുടങ്ങിയവർ സംസാരിച്ചു. സാംസ്കാരിക സമ്മേളനത്തെ തുടർന്ന് എയ്ഞ്ചൽ കലാകേന്ദ്ര കൊയിലാണ്ടി, മ്യൂസിക് ബീറ്റ്സ് മുക്കം എന്നിവർ സംയുകതമായി ഒരുക്കിയ കലാവിരുന്ന് അരങ്ങേറി.
വിവിധ സർക്കാർ വകുപ്പുകളുടെയും മറ്റും സ്റ്റാളുകൾ, പെറ്റ് ഷോ, ഫ്ളവർ ഷോ, വിവിധ അമ്യൂസ്മെന്റ് റൈഡുകൾ, ഭക്ഷ്യമേള, വൈകുന്നേരങ്ങളിൽ വിവിധ കലാപരിപാടികൾ തുടങ്ങിയവ ഫെസ്റ്റിന്റെ ഭാഗമായി നടക്കും. മത്തായി ചാക്കോ പഠന ഗവേഷണ കേന്ദ്രത്തിന്റെ അഭിമുഘ്യത്തിൽ നടക്കുന്ന മുക്കം ഫെസ്റ്റ് ഫെബ്രുവരി 5ന് സമാപിക്കും.







