Karassery

ചെറുപുഴയിൽ അജ്ഞാതർ മുടിയും കോഴിമാലിന്യവും തള്ളി

കാരശ്ശേരി: ചെറുപുഴയിൽ വല്ലത്തായ്പാറ വെന്റ്പൈപ്പ് പാലത്തിനടിയിൽ അജ്ഞാതർ മുടിയുൾപ്പെടെയുള്ള അവശിഷ്ടങ്ങളും അറവുമാലിന്യങ്ങളും തള്ളി. നൂറിലേറെ കുടുംബങ്ങൾ ആശ്രയിക്കുന്ന കുടിവെള്ളപദ്ധതിക്ക് സമീപമാണ് മാലിന്യം തള്ളിയത്. മുക്കം എസ്.ഐ മനോജിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലം സ്ഥലം സന്ദർശിച്ചു.

രാത്രികാലങ്ങളിൽ ഇവിടെ സാമൂഹ്യവിരുദ്ധരുടെ ശല്യം സാധാരണമാണെന്നും ഇവിടെ തെരുവുവിളക്കുകൾ സ്ഥാപിക്കാനും ക്യാമറ സ്ഥാപിക്കാനും പോലീസ് പട്രോളിങ്‌ നടത്താനും നടപടി വേണമെന്നും മനുഷ്യാവകാശ സംഘടനയായ എൻ.എച്ച്.ആർ.എഫ് ജില്ലാ പ്രസിഡന്റ് വിജയൻ മരശാലയും കെ.ആർ മുക്കവും ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button