Karassery
കാരശ്ശേരിയിൽ മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു

കാരശ്ശേരി: കാരശ്ശേരി ഗ്രാമപഞ്ചായത്ത് കർഷകർക്ക് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. 15300 മത്സ്യക്കുഞ്ഞുങ്ങളെയാണ് വിതരണം നടത്തിയത്. വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത ഉദ്ഘാടനം ചെയ്തു.
സ്ഥിരംസമിതി അധ്യക്ഷരായ ശാന്താദേവി മൂത്തേടത്ത്, സത്യൻ മുണ്ടയിൽ, പഞ്ചായത്തംഗങ്ങളായ ഷാഹിന, കെ.കെ നൗഷാദ് തുടങ്ങിയവർ വിതരണ ചടങ്ങിൽ പങ്കെടുത്തു.







