Karassery
മന്ത്രി ആർ ബിന്ദുവിന്റെ സന്ദർശനം; യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി

കാരശ്ശേരി: മന്ത്രി ആർ ബിന്ദുവിനുനേരെ കരിക്കൊടി പ്രതിഷേധമുണ്ടാവുമെന്ന വിവരത്തെത്തുടർന്ന് നോർത്ത് കാരശ്ശേരി അങ്ങാടിയിൽനിന്ന് നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുക്കം പോലീസ് കരുതൽ തടങ്കലിലാക്കി.
തിങ്കളാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത ഇവരെ ഉച്ചയ്ക്ക് ഒന്നരയോടെ വിട്ടയച്ചു. യൂത്ത് കോൺഗ്രസ് തിരുവമ്പാടി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് നിഷാദ് വീചി, ഷാനിബ് ചോണാട്, തനുദേവ്, ഷെബീൽ തേക്കുംകുറ്റി എന്നിവരെയാണ് പോലീസ് കരുതൽ തടങ്കലിലാക്കിയത്.







