കാരശ്ശേരി വനിതാ സഹകരണ സംഘം വലിയപറമ്പ് ശാഖ ഉദ്ഘാടനം ചെയ്തു

കാരശ്ശേരി: കാരശ്ശേരി വനിതാ സഹകരണ സംഘത്തിന്റെ പുതിയശാഖ വലിയപറമ്പിൽ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. വനിതകളെ സ്വയം പര്യാപ്തരാക്കാനും ശാക്തീകരിക്കാനും വനിതാസഹകരണ സംഘങ്ങൾ ഏറെ ഉപകാരപ്പെടുമെന്ന് മന്ത്രി പറഞ്ഞു.
തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോഴിക്കോട് കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡൻറ് ടി വിശ്വനാഥൻ ആദ്യനിക്ഷേപം സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ വി.പി ജമീല ആദ്യവായ്പാവിതരണം ഉദ്ഘാടനം ചെയ്തു. വി.കെ. വിനോദ്, സംഘം പ്രസിഡൻറ് പ്രസന്ന കുന്നേരി, ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ സത്യൻ മുണ്ടയിൽ, ജിജിത സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രാജിത മൂത്തേടത്ത്, എം.എ സൗദ, ഗ്രാമപ്പഞ്ചായത്തംഗം ഷാഹിന, കെ ഷാജികുമാർ, സംഘം വൈസ് പ്രസിഡൻറ് ജിഷ മാന്ത്ര, സെക്രട്ടറി എ സലീന തുടങ്ങിയവർ സംസാരിച്ചു.







