Kodanchery
കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ ശില്പശാല സംഘടിപ്പിച്ചു

കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ ജ്യാമീതീയ രൂപങ്ങളുടെ നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു. സമഗ്ര ശിക്ഷ കേരളത്തിന്റെ നേതൃത്വത്തിൽ ഇല(എൻഹാൻസ്ഡ് ലേർണിംഗ് ആംബിയൻസ്) പാക്കേജിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ ശില്പശാലയ്ക്ക് നേതൃത്വം നൽകി. എസ്.ആർ.ജി കൺവീനർ അനീഷ് ജോസ് പദ്ധതി അവതരണം നടത്തി. ഹെഡ്മിസ്ട്രെസ് ജീമോൾ കെ, സ്കൂൾ ലീഡർ എൽസ എബി തുടങ്ങിയവർ സംസാരിച്ചു.







