Kodanchery
കോടഞ്ചേരിയിൽ പി.വി.സി വാട്ടർ ടാങ്കുകൾ വിതരണം ചെയ്തു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികവർഗ്ഗ മേഖലയിലെ 50 കുടുംബങ്ങൾക്കും പട്ടികജാതി സങ്കേതങ്ങളിൽ താമസിക്കുന്ന 25 കുടുംബങ്ങൾക്കും 500 ലിറ്റർ പി.വി.സി വാട്ടർ ടാങ്ക് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് വിതരണോദ്ഘാടനം നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്ന അശോകൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലിസി ചാക്കോ, ഷാജു ടി.പി, വാസുദേവൻ ഞാറ്റുകാലായിൽ, റീനാ സാബു, ചിന്നമ്മ മാത്യു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ കെ.പി, അസിസ്റ്റൻറ് സെക്രട്ടറി ബൈജു തോമസ് എന്നിവർ പങ്കെടുത്തു.







