Kodiyathur

കൊടിയത്തൂർ ജി.എം.യു.പി സ്കൂളിൽ വിദ്യാർത്ഥികൾക്ക് പുസ്തകവും യൂണിഫോമും വിതരണം ചെയ്തു

കൊടിയത്തൂർ: വാർഷിക മൂല്യനിർണ്ണയ ഫല പ്രഖ്യാപന ദിനത്തിൽ പുത്തനുടുപ്പും പുസ്തകവും കിട്ടിയ ആഹ്ലാദത്തിൽ വിദ്യാർത്ഥികൾ. കൊടിയത്തൂർ ജി.എം.യു.പി സ്കൂൾ അധ്യാപക – രക്ഷാകർതൃ സമിതിയുടെ ആഭിമുഖ്യത്തിലാണ് ഫല പ്രഖ്യാപന ദിനമായ മെയ് 2ന് തന്നെ വിദ്യാർത്ഥികൾക്ക് പുസ്തകവും യൂണിഫോമും വിതരണം ചെയ്തത്.

കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി ഷംലൂലത്ത് വിതരണ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് അഡ്വ.ഉമ്മർ പുതിയോട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗം ടി.കെ അബൂബക്കർ, എസ്.എം.സി ചെയർമാൻ മുജീബ് റഹ്മാൻ, പി.ടി.എ വൈസ് പ്രസിഡൻ്റ് നാസർ കണ്ണാറ്റിൽ, ഹെഡ് മാസ്റ്റർ ഇ.കെ അബ്ദുൽ സലാം, സ്റ്റാഫ് സെക്രട്ടറി ഫൈസൽ പാറക്കൽ, സീനിയർ അസി.എം.കെ ഷക്കീല, മുഹമ്മദ് നജീബ് ആലുക്കൽ, പി.ടി.എ കമ്മിറ്റി അംഗം വി.സി അബ്ദുല്ല കോയ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button