Kerala

പ്ലസ് ടൂ വരെയുള്ള വിദ്യാര്‍ത്ഥികളെ ശാരീരികമായി ശിക്ഷിക്കാന്‍ പാടില്ല; വ്യവസ്ഥ ലംഘിച്ചാല്‍ ശിക്ഷാ നടപടി

തിരുവനന്തപുരം: പ്ലസ് ടൂ വരെയുള്ള വിദ്യാര്‍ത്ഥികളെ ശാരീരികമായി ശിക്ഷിക്കാന്‍ പാടില്ല. കുട്ടികളെ ശാരീരിക ശിക്ഷയ്‌ക്കോ മാനസിക പീഡനത്തിനോ വിധേയരാക്കരുതെന്ന നിയമം ഇനി മുതല്‍ ഹയര്‍സെക്കന്ററിക്ക് കൂടി ബാധകമാവുകയാണ്. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കുകയും ചെയ്തു. ബാലാവകാശ കമ്മീഷന്‍ നല്‍കിയ കത്തിനെ തുടര്‍ന്നാണ് നിയമം ഹയര്‍സെക്കന്ററി വരെ ബാധകമാക്കിയിരിക്കുന്നത്.

2009 ലെ സൗജന്യവും നിര്‍ബന്ധിതവുമായ കുട്ടികളുടെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം 14 വയസ്സുവരെയുള്ള കുട്ടികളെ ശിക്ഷയില്‍ നിന്നൊഴിവാക്കണം എന്നാണ് ചട്ടം. ഇതേ നിയമമാണ് ഹയര്‍സെക്കന്ററിക്കും ബാധകമായത്.

പുതിയ ഉത്തരവ് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കര്‍ശനമായി പാലിക്കണമെന്നും വ്യവസ്ഥ ലംഘിക്കുന്നവരെ സര്‍വ്വീസ് ചട്ടപ്രകാരമുള്ള ശിക്ഷാനടപടികള്‍ക്ക് വിധേയരാക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മുന്നറിയിപ്പ് നല്‍കി.

Related Articles

Leave a Reply

Back to top button