Kodiyathur

വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി വാഹനപ്രചരണജാഥ സംഘടിപ്പിച്ചു

കൊടിയത്തൂർ: വിവിധ സര്‍ക്കാരുകള്‍ മലബാറിനോട് കാണിക്കുന്ന ഭരണകൂട വിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച വാഹനപ്രചരണജാഥ സംഘടിപ്പിച്ചു. എസ്.എസ്.എല്‍.സി വിജയിച്ച ആയിരത്തോളം വിദ്യാര്‍ഥികളുള്ള കൊടിയത്തൂര്‍ പഞ്ചായത്തില്‍ 360 പേര്‍ക്ക് മാത്രമേ പ്ലസ്ടു പഠനത്തിനുള്ള സീറ്റുകളുള്ളൂവെന്നും അറുനൂറോളം വിദ്യാര്‍ഥികള്‍ അവസരം കാത്ത് കഴിയുകയാണെന്നും പാർട്ടി കുറ്റപ്പെടുത്തി. ഗവ: എച്ച്.എസ്.എസ് ചെറുവാടി, പി.ടി.എം എച്ച്.എസ് കൊടിയത്തൂര്‍, സെന്റ് തോമസ് തോട്ടുമുക്കം എന്നീ മൂന്ന് സ്‌കൂളുകള്‍ക്കും ആവശ്യമായ ബാച്ചുകള്‍ അനുവദിക്കണമെന്ന് ‍ പാര്‍ട്ടി ആവശ്യപ്പെട്ടു.

തുടര്‍പഠനത്തിന് പുതിയ ബാച്ചുകള്‍ അനുവദിച്ച് നാട്ടില്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച ജാഥ പള്ളിത്താഴെ, ഗോതമ്പറോഡ്, എരഞ്ഞിമാവ്, കാരക്കുറ്റി, കൊടിയത്തൂര്‍, സൗത്ത് കൊടിയത്തൂര്‍, വെസ്റ്റ് കൊടിയത്തൂര്‍ സ്വീകരണകേന്ദ്രങ്ങളിലൂടെ ചുള്ളിക്കാപറമ്പില്‍ സമാപിച്ചു. പ്രവാസി വെല്‍ഫെയര്‍ ഫോറം സംസ്ഥാന പ്രസിഡന്റ് അസ്‌ലം ചെറുവാടി ജാഥ ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ വൈസ് പ്രസിഡന്റ് റഹീം ചേന്ദമംഗല്ലൂര്‍ മുഖ്യ പ്രഭാഷണം നടത്തി. പരിപാടിയിൽ ആവശ്യമായ ബാച്ചുകളനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുന്ന ഭീമ ഹരജിയിലേക്കുള്ള ഒപ്പുശേഖരണം നടത്തി.

Related Articles

Leave a Reply

Back to top button