കോടഞ്ചേരി അങ്ങാടിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

കോടഞ്ചേരി: കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനെ പോലീസ് വ്യാജ ആരോപണങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോടഞ്ചേരി അങ്ങാടിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ പ്രതിഷേധ യോഗം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോബി ഇലന്തൂർ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയി കുന്നപള്ളി, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ലിസി ചാക്കോ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി, ഗ്രാമപഞ്ചായത്ത് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ, കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ് അമൽ തമ്പി കണ്ടത്തിൽ, സേവാദൾ നിയോജകമണ്ഡലം പ്രസിഡന്റ് ലൈജു അരിപറമ്പിൽ, ഐ.എൻ.ടി.സി മണ്ഡലം പ്രസിഡന്റ് ബിജു ഒത്തിക്കൽ, അഗസ്റ്റിൻ മടത്തിപറമ്പിൽ, ജോസ് പൈകയിൽ, ഫ്രാൻസിസ് മുണ്ടാട്ടിൽ, ബിബിൻ ടോം ചീരാൻകുഴിയിൽ,ജിജി എലുവാലുങ്കൽ, ജോയ് മോളെക്കുന്നേൽ,ജോർജ്ജ് കിളിവേലിക്കുടി, ടോം കുന്നപ്പള്ളി എന്നിവർ നേതൃത്വം നൽകി.







