Karassery
നാടൊരുമിച്ചു: കക്കാട് ജി.എൽ.പി സ്കൂളിന് സ്ഥലമായി, കെട്ടിടം ഉടൻ ഒരുങ്ങും

കാരശ്ശേരി: കെട്ടിട സൗകര്യവുമില്ലാതെ പരിമിതികളിൽ വീർപ്പുമുട്ടിയ കക്കാട് ജി.എൽ.പി സ്‌കൂളിന് പുതിയ കെട്ടിടം ഒരുങ്ങും. സ്കൂൾ വികസന സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാരും ഗ്രാമപ്പഞ്ചായത്തും ചേർന്ന് കണ്ടോളിപ്പാറയിൽ 22 സെന്റ് സ്ഥലമാണ് സ്‌കൂളിനായി വിലകൊടുത്തു വാങ്ങിയത്.
സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ തയ്യാറാക്കിയ വിഷൻ-2025 പദ്ധതിയുടെ ഭാഗമായി രൂപകല്പന ചെയ്ത ഹൈടെക് കെടിടസമുച്ചയത്തിന്റെ ശിലാസ്ഥാപനം ജൂലായ് 9ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. ലിന്റോ ജോസഫ് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 3 കോടി രൂപയോളം ചെലവഴിച്ചാണ് കെട്ടിടം നിർമിക്കുന്നത്. ആദ്യഘട്ടം 1.34 കോടി അനുവദിച്ചു.







