Kodiyathur

എസ്‌.കെ.എസ്.എസ്.എഫ് ബലി പെരുന്നാൾ കിറ്റ് വിതരണം നടത്തി

കൊടിയത്തൂർ: എസ്‌.കെ.എസ്.എസ്.എഫ് കൊടിയത്തൂർ ടൗൺ സഹചാരി റിലീഫ് സെല്ലിന് കീഴിൽ വർഷം തോറും നടത്തിവരുന്ന പാവപ്പെട്ട വീടുകളിലേക്കുള്ള ബലി പെരുന്നാൾ കിറ്റ് വിതരണം നടത്തി.

വിതരണോദ്ഘാടനം സഹചാരി സെക്രട്ടറി എം.എം ആബിദ് എസ്‌.കെ.എസ്.എസ്.എഫ് വിഖായ വളന്റിയർമാർക്ക് നൽകി നിർവഹിച്ചു. ചടങ്ങിന് എസ്‌.കെ.എസ്.എസ്.എഫ് കൊടിയത്തൂർ ടൗൺ സെക്രട്ടറി ഇബ്രാഹീം അസ്‌ലമി, വർക്കിങ് സെക്രട്ടറി നാദിം ഉള്ളാട്ടിൽ, അഖിൽ മുഹമ്മദ്‌, വിഖായ വളന്റിയർമാരായ റിയാൻ അൻസാരി, ദാക്കിർ, സജ്ജാദ് തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button