Kodiyathur

കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ 16, 13 വാർഡുകളിലെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമായി

കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ 16, 13 വാർഡുകളിലെ വളപ്പിൽ, കണക്കഞ്ചേരി, പുത്തൻ പീടിയേക്കൽ, കൊയപ്പത്തൊടിക, ചാലക്കൽ, പുളിയക്കോട്, പുച്ചീരി പ്രദേശങ്ങളിലെ വൈദ്യുതി തകരാറുകളും വോൾട്ടേജ് ക്ഷാമവും പരിഹരിക്കുന്നതിനായി സൗത്ത് കൊടിയത്തൂർ വെസ്റ്റ് കൊടിയത്തൂർ റോഡിലെ കൊയപ്പത്തൊടിക പ്രദേശത്ത് പുതുതായി 100 കെ.വി.എ ട്രാൻസ്ഫോർമർ സ്ഥാപിച്ചു.

വർഷങ്ങളായി ട്രാൻസ്ഫോർമർ സ്ഥാപിക്കാൻ സ്ഥലം കണ്ടെത്താൻ സാധിക്കാതെ വന്നപ്പോൾ പ്രദേശവാസികളുടെ സഹായത്തോടെ ജന പ്രതിനിധികളായ ഫസൽ കൊടിയത്തൂർ, എം.ടി റിയാസ് എന്നിവർ ഇടപെട്ട് സ്ഥലം കണ്ടെത്തുകയായിരുന്നു. കെ.എസ്.ഇ.ബി പന്നിക്കോട് സെഷൻ അസിസ്റ്റന്റ് എഞ്ചിനീയർ പി.പി സതീഷ് കുമാർ, മറ്റ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് ട്രാൻസ്ഫോർമർ സ്ഥാപിച്ചത്.

Related Articles

Leave a Reply

Back to top button