India

കൊവിഡ് 19; പൂര്‍ണ്ണമായി അടച്ചിടാനൊരുങ്ങി രാജ്യത്തെ എണ്‍പത് നഗരങ്ങള്‍

ന്യൂഡല്‍ഹി: കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു അടക്കം രാജ്യത്തെ 80 നഗരങ്ങള്‍ ലോക്ക് ഡൗണിലേക്ക്. ഇന്ന് രാവിലെ ആറ് മണി മുതല്‍ ഡല്‍ഹി ലോക്ക് ഡൗണിലേക്ക് പ്രവേശിച്ചു. ഡല്‍ഹിയുടെ അതിര്‍ത്തികളെല്ലാം തന്നെ ഇതിനോടകം തന്നെ അടച്ചുകഴിഞ്ഞു. ഈ മാസം 31 വരെയാണ് ലോക്ക് ഡൗണ്‍.

ലോക്ക്ഡൗണില്‍ പ്രവേശിച്ചതിനാല്‍ ഡല്‍ഹിയിലെ നിരത്തുകളില്‍ കാബുകളോ ഓട്ടോകളോ ഓടിക്കാന്‍ അനുമതിയുണ്ടാവില്ല. സ്വകാര്യ വാഹനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ‘അസാധാരണ സന്ദര്‍ഭങ്ങള്‍ അസാധാരണ നടപടികളെടുപ്പിക്കുന്നു’ എന്നാണ് ഇതിനെ കുറിച്ച് കെജരിവാള്‍ ട്വീറ്റ് ചെയ്തത്.

രാജ്യത്ത് മഹാരാഷ്ട്ര, കേരളം, ഡല്‍ഹി, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഹരിയാന, കര്‍ണാടക, തെലങ്കാന, രാജസ്ഥാന്‍, ആന്ധ്ര പ്രദേശ്, തമിഴ്നാട്, പഞ്ചാബ്, ജമ്മു കാശ്മീര്‍, ലഡാക്ക്, പശ്ചിമ ബംഗാള്‍, ചണ്ഡീഗഢ്, ചത്തീസ്ഗഡ്, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, ഒഡീഷ, ഉത്തരാഖണ്ഡ്, പോണ്ടിച്ചേരി എന്നിവിടങ്ങളിലാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 400 കവിഞ്ഞിരിക്കുകയാണ്. ഇതുവരെ ഏഴ് പേരാണ് വൈറസ് ബാധമൂലം മരിച്ചത്.

Related Articles

Leave a Reply

Back to top button