Kodanchery

കോടഞ്ചേരിയിൽ രണ്ടു സ്ത്രീകൾക്ക് വെട്ടേറ്റു

കോടഞ്ചേരി: മില്ലുപടിയിൽ രണ്ടു സ്ത്രീകൾക്ക് വെട്ടേറ്റു. മില്ലുപടിയിൽ താമസിക്കുന്ന ബിന്ദു, ബിന്ദുവിൻ്റെ മാതാവ് ഉണ്യാത എന്നിവർക്കാണ് വെട്ടേറ്റത്. ബിന്ദുവിൻ്റെ തലയ്ക്കും പുറത്തുമെല്ലാം വെട്ടേറ്റിട്ടുണ്ട്, കൈവിരലും അറ്റുപോയി. രാവിലെ 6 മണിയോടെയാണ് സംഭവം. ബിന്ദുവിൻ്റെ ഭർത്താവാണ് ഇരുവരേയും വെട്ടിയത്.

ബിന്ദു രാവിലെ വീടിൻ്റെ പുറത്ത് ഇറങ്ങിയപ്പോഴാണ് വെട്ടേറ്റത്. ബഹളം കേട്ട് ഓടിയെത്തി തടയാൻ ശ്രമിച്ചപ്പോഴാണ് ഉണ്യാതക്ക് വെട്ടേറ്റത്. ഉണ്യാത കഴിഞ്ഞ ദിവസമാണ് മകളുടെ അടുത്തെത്തിയത്. ഇരുവരേയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ കൂടാതെ രണ്ടു മക്കൾ വീട്ടിൽ ഉണ്ടായിരുന്നെങ്കിലും അവർ ഓടിയെത്തിയെങ്കിലും പിതാവ് ഓടി രക്ഷപെട്ടു. സംഭവത്തിൽ കോടഞ്ചേരി പോലിസ് അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Back to top button