Mukkam
വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി സ്കൂളിൽ ചോളക്കൃഷി വിളവെടുത്തു

മുക്കം: വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി സ്കൂളിലെ ചോളക്കൃഷി വിളവെടുപ്പ് നടത്തി. നഗരസഭാ കൗൺസിലർ വേണു കല്ലുരുട്ടി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ വർഷം വിളവെടുത്ത ചോളത്തിന്റെ പോളയും പൂങ്കുലയുംകൊണ്ട് പ്രവൃത്തിപരിചയബ്ക്ലബ്ബിന്റെ നേതൃത്വത്തിൽ കൗതുകവസ്തുക്കൾ നിർമിക്കുകയും ചോളം പൊരിയാക്കി കുട്ടികൾക്ക് നൽകുകയും ചെയ്തിരുന്നു.







